ദുഃഖവെള്ളിയാഴ്ച സൈബര്‍ ഫാസ്റ് ആചരിക്കാന്‍ ആഹ്വാനം
Wednesday, April 1, 2015 12:31 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ-മാംസ ഭക്ഷണം വെടിഞ്ഞു പ്രാര്‍ഥനയും ഉപവാസവുമായി നോമ്പ് ആചരിക്കുന്നതിനോപ്പം ദുഃഖവെള്ളിയാഴ്ച 24 മണിക്കൂര്‍ സൈബര്‍ ഫാസ്റ് ആചരിക്കും. നവ മാധ്യമങ്ങളോടുള്ള അമിത ആശ്രിതത്വം ഒഴിവാക്കുവാനുളള പ്രതീകാത്മക നടപടിയാണിത്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുംഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഒരു ദിവസത്തേക്ക് ഉപയോഗിക്കാതെയാണ് സൈബര്‍ ഫാസ്റ് ആചരിക്കുന്നത്.


ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ദോഷഫലങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടു സഭ നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായിട്ടാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.