കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം
Thursday, April 2, 2015 2:19 AM IST
കോലഞ്ചേരി: കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ചൂണ്ടിക്കു സമീപം വടയമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം 3.45ഓടെയായിരുന്നു അപകടം. എറണാകുളത്തു നിന്നു തൊടുപുഴയ്ക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ് പാസഞ്ചര്‍ ബസും എതിരെ വന്ന ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ഒരു മണിക്കൂറോളം കാബിനുളളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നു കാബിന്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മഴ പെയ്തിരുന്നതിനാല്‍ ബസിന്റെ ഷട്ടറുകള്‍ താഴ്ത്തിയിരുന്ന യാത്രക്കാര്‍ ഇടിയുടെ ആഘാതത്തില്‍ ഞെട്ടി. അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ നാലു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

ലോറി ഡ്രൈവര്‍ മഞ്ചേരി വെട്ടിക്കല്‍ ഓലിക്കല്‍ ബാബു മാത്യു (37), ബസ് യാത്രക്കാരായ ഏഴക്കരനാട് സ്വദേശി റെജി (40), തൊവരയാര്‍ കൊല്ലാറത്ത് ദേവദാസന്‍നായര്‍ (54) എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വാരപ്പെട്ടി കുരുന്നപ്പിളളില്‍ ചിപ്പി ജോര്‍ജ് (23), ഊരമന പെന്നാംകോട്ട് പ്രഭാകരന്‍ (48), മൂവാറ്റുപുഴ മാറാടി വെളളത്തടത്തില്‍ സന്തോഷ് (45), ഏഴക്കരനാട് ആനിക്കുടിയില്‍ റെജി (40), തൊടുപുഴ വണ്ടമറ്റം വാണിയക്കഴക്കല്‍ സജില്‍ ബെല്‍ജി (14), പട്ടിമറ്റം പഷ്ണിപ്പുര ശിവന്‍ (60), പുത്തന്‍കുരിശ് പാലാല്‍ അജി വര്‍ഗീസ് (40), അടിമാലി വാളറ കുന്നശേരി സലീന (43), കോലഞ്ചേരി പാറശേരില്‍ ജ്യോതി (38), മൂവാറ്റുപുഴ ആവോലി കണ്ണാപ്പുഴയില്‍ ആതിര (22), തൊവരയാ ര്‍ കൊല്ലാറത്ത് പുഷ്പമ്മ (52), പാങ്കോട് പടയക്കാട്ട് ഓമന ഭാസ്കരന്‍ (62), കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂത്താട്ടുകുളം കണ്ണീട്ടില്‍ ജഗദീഷ് കുമാര്‍ (47), കോലഞ്ചേരി കുഴിലുമുട്ടത്തില്‍ വര്‍ഗീസ്കുട്ടി (27), പാങ്കോട് തൊനാലിക്കുടി അരുണ്‍ (24), കോലഞ്ചേരി നടുക്കുടി പുത്തന്‍പുര ലിനു മോനപ്പന്‍ (23), കോതമംഗലം നെല്ലിമറ്റം വട്ടമറ്റം നീതു ആന്റണി (21), കട്ടപ്പന തെവലത്തില്‍ രാജേഷ് (35), കോതമംഗലം പ്ളാമൂട്ടില്‍ സനോജ് (31), വാളറ കുന്നശേരില്‍ അസി (47), കോതമംഗലം ചേലാട് പനക്കല്‍ ആന്‍സണ്‍ (31), മൂവാറ്റുപുഴ കുര്യത്തടം മിന്നു (22), ഊരമന തറവെട്ടത്തില്‍ ഇന്ദിരദേവി ( 43), വടയമ്പാടി പുലിയമ്പിളളില്‍ അയ്യപ്പന്‍കുട്ടി (43), പെരുമണ്ണൂര്‍ വില്ലാട്ട് റെജി വര്‍ഗീസ് (47), വളയന്‍ചിറങ്ങര മീപത്ത് ശോഭന (52), കോലഞ്ചേരി പരശേരി സയന്ത് (12) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പുത്തന്‍കുരിശ് എസ്ഐ എം.എ. മുഹമ്മദിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പോലീസും പട്ടിമറ്റം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗതാഗതം പുനരാരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.