കാട്ടുപന്നിയെ കണ്ടു വെട്ടിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞു
കാട്ടുപന്നിയെ കണ്ടു വെട്ടിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞു
Saturday, April 18, 2015 12:20 AM IST
മട്ടന്നൂര്‍: റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയെ കണ്ടു വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞു രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോട്ടയത്തു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ചെറുപുഴ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഡ്വ.പി. സനു (35), ജോമോള്‍ ജോസഫ് (30), കരുവച്ചാലിലെ പ്രിന്‍സ് ലൂക്കോസ്(27) മെര്‍ലിന്‍ (22), ആന്‍സിയ(1), റിച്ച(5), ജീപ്പ് ഡ്രൈവര്‍ മനു (27) എന്നിവര്‍ക്കാണു പരിക്കേറ്റത്. ആരുടെയും പരിക്കു ഗുരുതരമല്ല.


ഇന്നലെ രാവിലെ ആറോടെ മട്ടന്നൂര്‍- മണ്ണൂര്‍ റൂട്ടില്‍ നായിക്കാലി പാലത്തിനു സമീപത്തായിരുന്നു അപകടം. നായിക്കാലി പാലത്തിനടുത്തെത്തിയപ്പോള്‍ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതാണ് അപകടത്തിനിടയാക്കിയത്. കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ടു 35 അടിയോളം താഴ്ചയുളള തോട്ടിലേക്കു തല കീഴായി മറിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.