സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തെ ജീര്‍ണമാക്കുന്നു: എ.കെ. ആന്റണി
സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തെ ജീര്‍ണമാക്കുന്നു: എ.കെ. ആന്റണി
Sunday, April 26, 2015 12:32 AM IST
തിരുവനന്തപുരം: അഴിമതിയും മദ്യപാനവും വിവാഹ ബന്ധങ്ങളിലെ പ്രശ്നങ്ങളും അടക്കമുള്ള സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തെ ജീര്‍ണതയിലേക്കു തള്ളിവിടുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഏകലവ്യ വിദ്യാഭ്യാസ സഹായ പദ്ധതി വഴിയുള്ള ധനസഹായ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക- മതസംഘടനകളും കാലത്തിന്റെ ചുവരെഴുത്തു മനസിലാക്കണം. 50 വര്‍ഷം മുമ്പുള്ള സാമൂഹികാന്തരീക്ഷമല്ല ഇപ്പോഴുള്ളത്. മദ്യപാനം ഉയര്‍ന്ന തോതിലാണു വര്‍ധിക്കുന്നത്. കേരളവും പഞ്ചാബും തമ്മില്‍ മത്സരിക്കുന്നതു കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്കുമായി ബന്ധപ്പെട്ടാണ്. വിവാഹമോചന കേസുകളും കേരളത്തില്‍ അനിയന്ത്രിതമാംവിധം വര്‍ധിക്കുന്നു. കുട്ടികളുടെ എണ്ണത്തേക്കാള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ എടുത്തു കുട്ടികളെ ചേര്‍ത്താല്‍ വിദ്യാഭ്യാസം കഴിഞ്ഞാലും പലിശ അടക്കമുള്ള വന്‍ തുക തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള സംഘടനകള്‍ പരമ്പരാഗത ശൈലയില്‍ മുന്നോട്ടുപോയാല്‍ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ കഴിയില്ല. എന്‍ജിഒ അസോസിയേഷന്റെ രൂപീകരണത്തിന് ഏറ്റവും അധികം സഹായം നല്‍കിയത് അന്ന് അഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനും കെപിസിസി പ്രസിഡന്റായിരുന്ന താനും ചേര്‍ന്നാണെന്നും ആന്റണി പറഞ്ഞു.

കണ്ണൂരില്‍ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി കാല്‍ നഷ്ടപ്പെട്ട അസ്നയുടെ എംബിബിഎസ് പഠന ത്തിനാവശ്യമാ യ 1.17 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ ആന്റണി കൈമാറി. പ്രഫഷണല്‍ കോഴ്സുകള്‍ ക്കും ബിരുദാന ന്തര കോഴ്സുകള്‍ക്കും പഠിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്കാണു വിദ്യാഭ്യാസ സഹായം നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോ ഹന്‍കുമാര്‍, കെ.വി. മുരളി, കമ്പറ നാരായണന്‍, കെ. അജന്തന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.