സിസ്റര്‍ വിനയയ്ക്കു പോളണ്ട് സര്‍ക്കാരിന്റെ പുരസ്കാരം
സിസ്റര്‍ വിനയയ്ക്കു പോളണ്ട് സര്‍ക്കാരിന്റെ പുരസ്കാരം
Sunday, April 26, 2015 12:33 AM IST
കൊല്ലം: കൊല്ലം സ്വദേശിയും തങ്കശേരി ഹോളിഫേസ് കോണ്‍വന്റ് അംഗവുമായ സിസ്റര്‍ വിനയ മേരിയ്ക്ക് മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള പോളണ്ട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു.

കോംഗോ, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണു പുരസ്കാരം. ഡിപ്ളോമ ഫോര്‍ ഗുഡ് പബ്ളിക് സര്‍വീസ് എന്ന അവാര്‍ഡ് ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരാള്‍ക്കു ലഭിക്കുന്നത്. വാഴ്സോയില്‍ നടന്ന ചടങ്ങില്‍ പോളണ്ടിലെ തൊഴില്‍ മന്ത്രി വ്ളാഡിസ്റൌ കൊസിനിയാക് കാമിസ് പുരസ്കാരം സമ്മാനിച്ചു.


കൊല്ലം രൂപതയിലെ കുമ്പളം സെന്റ് മൈക്കിള്‍സ് പള്ളി ഇടവകാംഗമാണു സിസ്റര്‍ വിനയ. സെബാസ്റ്യന്‍-ആലിസ് ദമ്പതികളുടെ മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.