ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു
ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു
Sunday, May 3, 2015 12:40 AM IST
കൊച്ചി: സൌത്ത് കളമശേരി എ.കെ.എം. ചാരിറ്റബിള്‍ ട്രസ്റിന്റെ കീഴിലുള്ള ഡയാലിസിസ് സെന്ററിന്റെ ആശീര്‍വാദം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് സിഎംഡിയും എ.കെ.എം. ട്രസ്റിന്റെ പ്രസിഡന്റുമായ മോണ്‍. മാത്യു എം.ചാലില്‍ സ്വാഗതം ആശംസ അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനം കളമശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റിന്റെ സ്ഥാപകന്‍ ഫാ. ആന്റണി കുറിച്യാപറമ്പിലിനെ ചടങ്ങില്‍ ആദരിച്ചു. ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ്, കൂനമ്മാവ് ചാവറ സദന്‍ സിഎംഐ പബ്ളിക് സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് പായിക്കാട്ടില്‍, ട്രസ്റ് സെക്രട്ടറി പ്രഫ.ജോണ്‍ കുര്യന്‍, കളമശേരി രാജഗിരി കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഫാ. സാജു മാടവനക്കാട്ട്, നഗരസഭാ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാ എ.കെ. ബഷീര്‍, ചങ്ങമ്പുഴ നഗര്‍ ഹോളിഫാമിലി കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റര്‍ ടെസി കൊടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ടോക്ക്എച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രസിഡന്റ് പ്രഫ.പി.ജെ. ജോസഫ്, ആന്റോ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.