ദയാബായിക്ക് അവാര്‍ഡ്
ദയാബായിക്ക് അവാര്‍ഡ്
Tuesday, May 5, 2015 11:49 PM IST
പാലാ: പാലാ റോട്ടറി ക്ളബ് ഏര്‍പ്പെടുത്തിയിട്ടുള്ള കെ.ടി. തോമസ് കുരുവിനാക്കുന്നേല്‍ മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡിന് ആദിവാസി ഗ്രാമങ്ങളില്‍ നിസ്വാര്‍ഥ സേവനം ചെയ്യുന്ന ദയാബായി എന്നറിയപ്പെടുന്ന പാലാ പൂവരണി പുല്ലാട്ട് മേഴ്സി മാത്യു അര്‍ഹയായി. നാളെ രാത്രി 8.30ന് പാലാ റോട്ടറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ അവാര്‍ഡ് സമ്മാനിക്കും.

1965 മുതല്‍ ഉത്തരേന്ത്യയിലെ വിവിധ ആദിവാസി മേഖലകളില്‍ സേവനം ചെയ്യുന്ന ദയാബായി ജൈവകൃഷിയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും പാഠങ്ങള്‍ അവര്‍ തന്നെ രചിച്ച പാട്ടുകളിലൂടെയും നാടകങ്ങളിലൂടെയും ഗ്രാമീണര്‍ക്കു പകര്‍ന്നു നല്‍കി മാതൃകാപരമായ സേവനപ്രവര്‍ത്തികളാണു ചെയ്യുന്നതെന്നു പാലാ റോട്ടറി ക്ളബ് പ്രസിഡന്റ് റോയി കട്ടക്കയം, സെക്രട്ടറി ഡോ.അലക്സ് ബേബി, കമ്മിറ്റി ചെയര്‍മാന്‍ ഡോ.ജയിംസ് ജോസഫ്, ഷിബു പീറ്റര്‍ എന്നിവര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.