മധ്യകേരള സന്യസ്ത സംഗമം തെള്ളകം ചൈതന്യയില്‍
Wednesday, May 6, 2015 12:00 AM IST
കോട്ടയം: കെസിബിസി, കെസിഎംഎസ് ആഭിമുഖ്യത്തില്‍ മധ്യകേരള സന്യസ്തസംഗമം ശനിയാഴ്ച തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30നു സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തോമസ് മാര്‍ കൂറിലോസ്, ഏബ്രഹാം മാര്‍ ജൂലിയോസ് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ സഭയെ സംബന്ധിക്കുന്ന പ്രബോധന രേഖയുടെയും സമര്‍പ്പിത ജീവിതത്തെ സംബന്ധിച്ച പ്രമാണ രേഖയുടെയും 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2015 സമര്‍പ്പിത വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു സന്യസ്ത സംഗമം സംഘടിപ്പിക്കുന്നത്. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വിജയപുരം, പാലാ, തിരുവല്ല, മൂവാറ്റുപുഴ എന്നി രൂപതകളില്‍നിന്നും 2500 സമര്‍പ്പിതര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഫാ. ഷാജി പടിഞ്ഞാറേക്കുന്നേല്‍, ഫാ. ബിനു പീടിയേക്കല്‍ എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.