ഷെവ. കെ.സി. ചാക്കോ ജന്മശതാബ്ദി അനുസ്മരണം ഇന്ന്
ഷെവ. കെ.സി. ചാക്കോ ജന്മശതാബ്ദി അനുസ്മരണം ഇന്ന്
Saturday, May 23, 2015 1:33 AM IST
കൊച്ചി: വിദ്യാഭ്യാസ വിചക്ഷണനുംസമുദായനേതാവും ഗ്രന്ഥകാരനുമായിരുന്ന ഷെവ.കെ.സി. ചാക്കോയുടെ ജന്മശതാബ്ദിയും 25-ാം ചരമവാര്‍ഷികവും ഇന്ന് ആചരിക്കും. അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഫ്രാന്‍സിസ്കന്‍ അല്മായസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയിലാണ് അനുസ്മരണ പരിപാടി ഒരുക്കിയിട്ടുള്ളത്.

അനുസ്മരണ സമ്മേളനം ഉച്ചകഴിഞ്ഞു മൂന്നിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ജസ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍, പി.സി. സിറിയക്, കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, ഫ്രാന്‍സിസ്കന്‍ അല്മായസഭ നിര്‍വാഹക സമിതി അംഗം കെ.കെ. ജേക്കബ്, അതിരൂപത പ്രസിഡന്റ് സാബു കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും. ഷെവ.കെ.സി. ചാക്കോയുടെ ജീവിതമുദ്രകള്‍ എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ പുനഃപ്രകാശനവും ചടങ്ങിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.