ഷെവ.കെ.സി. ചാക്കോയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: മാര്‍ ആലഞ്ചേരി
ഷെവ.കെ.സി. ചാക്കോയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: മാര്‍ ആലഞ്ചേരി
Sunday, May 24, 2015 11:49 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: പൊതുജീവിതവും വിശ്വാസജീവിതവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു ഷെവലിയര്‍ കെ.സി. ചാക്കോയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സമുദായ നേതാ വുമായിരുന്ന കെ.സി. ചാക്കോയുടെ ജന്മശതാബ്ദിയും 25-ാം ചരമവാര്‍ഷിക ആചരണവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

തിരക്കേറിയ പൊതുജീവിതത്തിനിടയില്‍ തന്റെ ആധ്യാത്മികതയെ മാറ്റിനിര്‍ത്താന്‍ ഷെവ.ചാക്കോ ത യാറായില്ല. സഭയ്ക്കും സമൂഹത്തി നും അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അടിയുറച്ച ദൈവവിശ്വാസ ത്തിലൂടെ അല്മായ സമൂഹത്തിനു മുഴുവന്‍ അദ്ദേഹം മാതൃകയായി.

കേരളത്തിന്റെ വിദ്യാഭ്യാസ, സാം സ്കാരിക, സാമൂഹിക, സാമുദായി ക മേഖലകളില്‍ ഇന്നു കാണുന്ന പുരോഗതിയില്‍ കെ.സി. ചാക്കോയുടെ പങ്കും വിസ്മരിക്കാനാവില്ല. പാവപ്പെട്ടവരുടെ ക്ഷേമം എന്നും അദ്ദേഹത്തിന്റെ ചിന്തകളിലും പ്രവ ര്‍ത്തനങ്ങളിലുമുണ്ടായിരുന്നു. ഭാവി യെ മുന്നില്‍ കണ്ട് സര്‍വകലാശാല കളില്‍ സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അദ്ദേ ഹം പരിശ്രമിച്ചു. യുവജനങ്ങള്‍ക്കു തൊഴില്‍സാധ്യതകളുള്ള സംരംഭ ങ്ങള്‍ക്കായി അദ്ദേഹം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി.

കത്തോലിക്കാ കോണ്‍ഗ്രസിനും ഫ്രാന്‍സിസ്കന്‍ അല്മായ സഭയ് ക്കും ശക്തമായ നേതൃത്വം നല്‍കിയ കെ.സി. ചാക്കോയെ രാജ്യത്തെ അല്മായ സമൂഹം മാതൃകയാക്കേ ണ്ടതുണ്ട്. മഹത്തായ വ്യക്തികളു ടെ അനുസ്മരണകളിലൂടെ അവരു ടെ ജീവിതവും സന്ദേശവും പുതിയ തലമുറയിലേക്കു കൈമാറ്റം ചെയ്യ പ്പെടുമെന്നും മാര്‍ ആലഞ്ചേരി പറ ഞ്ഞു. അദ്വിതീയനായ അല്മായ നേതാവായിരുന്നു ഷെവ. ചാക്കോയെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗ ത്തില്‍ അനുസ്മരിച്ചു. കെ.സി. ചാ ക്കോയുടെ ജീവിതമുദ്രകള്‍ എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ പുനഃപ്രകാശനം കര്‍ദിനാള്‍ മാര്‍ ആലഞ്ചേ രി നിര്‍വഹിച്ചു. സംസ്ഥാന മുന്‍ ചീഫ് സെക്ര ട്ടറി ഡോ.ഡി. ബാബു പോള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ.പോള്‍ തേലക്കാട്ട് ഗ്രന്ഥം പരിചയപ്പെടുത്തി.


കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജെ. ലത, തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റിന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, ഫ്രാന്‍സിസ്കന്‍ അല്മായ സഭ നിര്‍വാഹക സമിതി അംഗം കെ.കെ. ജേക്കബ്, അതിരൂപത പ്രസിഡന്റ് സാബു കുര്യന്‍, ഫ്രാന്‍സിസ് ചാക്കോ കാടന്‍കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഫ്രാന്‍സിസ്കന്‍ അല്മായസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.