പാദം, കണങ്കാല്‍ പ്രശ്നങ്ങള്‍ക്കു ചികിത്സ വൈകിക്കരുത്
Sunday, May 24, 2015 11:53 PM IST
കൊച്ചി: പാദം, കണങ്കാല്‍ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതുവരെ അവഗണിക്കപ്പെടുന്ന സാഹചര്യം ഒഴിവാ ക്കാന്‍ സര്‍ക്കാര്‍ സഹകരണത്തോ ടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഇന്ത്യന്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ സൊസൈറ്റി (ഐഎഫ്എഎസ്) പ്രസിഡന്റ് ഡോ.രാജിവ് ഷാ നിര്‍ദേശിച്ചു. ഫുട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി വിദഗ്ധരുടെ ദ്വിദിന സമ്മേളനം കൊച്ചി ഐഎം എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപത്തിയാറ് അസ്ഥികളും 33 അസ്ഥിസന്ധികളും ചേരുന്ന പാദം, കണങ്കാല്‍ എന്നിവ ഏറ്റവും ഉപ യോഗിക്കപ്പെടുന്ന അവയവങ്ങള്‍ ആയിട്ടുകൂടി അവയുടെ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതുവരെ പലപ്പോഴും അവഗണിക്കപ്പെടുന്നത് മാറേണ്ടതു ണ്ട്. പാരമ്പര്യമായോ ഉപയോഗ ത്താലോ അപകടത്താലോ ജീവിത രീതികളിലോ ഉണ്ടാകുന്ന പാദവൈകല്യങ്ങളെല്ലാം നേരത്തെ ഓര്‍ത്തോപീഡിക് വിദഗ്ധരുടെ ചികിത്സയ്ക്കു വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


പാദം, കണങ്കാല്‍ ഫ്രാക്ചറുകളും, വേദനയുണ്ടാക്കുന്ന അസ്ഥിവൈകല്യങ്ങളും ഭേദപ്പെടുത്താനു ള്ള ശസ്ത്രക്രിയകള്‍ സംബന്ധിച്ചു മൂന്നു സുപ്രധാന വര്‍ക്ക്ഷോപ്പുകള്‍ സിംപോസിയത്തിന്റെ ഭാഗമാ യി നടക്കും. കണങ്കാല്‍, പാദത്തിന്റെ മുന്‍, പിന്‍, മധ്യഭാഗങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളില്‍ ഇന്നലെ ചര്‍ച്ചകള്‍ നടന്നു. ഡോ. മിഖായേല്‍ ദുജേല, ഡോ. ജെഫ്രി മാക് അലിസ്റര്‍ (യുഎസ്), ഡോ.കിരണ്‍ പട്ടേല്‍, ഡോ.രാജിവ് ഷാ, ഡോ.ബല്‍വിന്ദര്‍ റാണ, ഡോ.എസ്.ആര്‍. സുന്ദര്‍രാജന്‍, ഡോ.രാജേഷ് സൈമണ്‍, ഡോ.അ ഭിഷേക് കിനി എന്നിവര്‍ വിവിധ സെഷനുകള്‍ക്കു നേതൃത്വം നല്‍കി.

ഇന്ത്യന്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ അസോസിയേഷന്‍, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍, കൊച്ചി ഓര്‍ത്തോപീഡിക് സൊസൈറ്റി എന്നിവ ചേര്‍ന്നാണു പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.