ധനസഹായത്തിന് അപേക്ഷിക്കേണ്ട തീയതി 31 വരെ നീട്ടി
Monday, May 25, 2015 12:34 AM IST
കോട്ടയം: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിര്‍മാണത്തിനു ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി. ഒരു വീടിന് രണ്ടു ലക്ഷം രൂപയാണ് ധനസഹായം. തിരിച്ചടക്കേണ്ടതില്ല. അപേക്ഷക സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത രണ്ട് സെന്റ് സ്ഥലമുള്ള കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരോ അപേക്ഷക പെണ്‍കുട്ടികള്‍ മാത്രമുള്ളവരോ ആണെങ്കില്‍ മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയാറാക്കിയ പൂരിപ്പിച്ച അപേക്ഷാഫോറം, 2015-16 സാമ്പത്തിക വര്‍ഷത്തെ കരം നല്‍കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് ജില്ലാ കളക്ട്രേറ്റിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ട്രേറ്റ് എന്ന വിലാസത്തിലോ ലഭ്യമാക്കണം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം, മുസ്ളിം യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.