ഗുജ്ജര്‍ പ്രക്ഷോഭം: ട്രെയിനുകള്‍ റദ്ദാക്കി
Thursday, May 28, 2015 12:32 AM IST
കണ്ണൂര്‍: ഗുജ്ജര്‍ പ്രക്ഷോഭം മൂലം ഉത്തരേന്ത്യയിലേക്കുള്ള നാലു ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കി. 12218 ചണ്ഡീഗഡ്-കൊച്ചുവേളി, 12483 കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്, 22633 തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്, 22655 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്. ഇന്നലെ പുറപ്പെട്ട 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് കല്യാണ്‍ ജംഗ്ഷന്‍, ഭോപ്പാല്‍ ജംഗ്ഷന്‍, ഝാന്‍സി വഴി തിരിച്ചുവിട്ടു.


തിരുവനന്തപുരത്തുനിന്നു മുംബൈയിലെ പന്‍വേലിലേക്കു പ്രത്യേക ട്രെയിന്‍ യാത്ര തിരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് തിരുവനന്തപുരത്തുനിന്നു യാത്രതിരിച്ച ട്രെയിന്‍ ഇന്നു വൈകുന്നേരം 6.05ന് പന്‍വേലിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.