അരുവിക്കരയില്‍ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥി മത്സരിക്കും
Thursday, May 28, 2015 12:36 AM IST
തിരുവനന്തപുരം: അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥി അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പി.സി. ജോര്‍ജ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30 ന് എറണാകുളത്തു ചേരുന്ന പാര്‍ട്ടിയോഗം സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ച നടത്തും. അരുവിക്കരയിലേയ്ക്ക് മത്സരിക്കാനായി ആറുപേരുടെ പാനല്‍ തയാറാക്കി. ഇതില്‍ മൂന്നുപേരുകള്‍ അരുവിക്കര മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പിനു സമര്‍പ്പിക്കും ഇതില്‍ നിന്നും ഏറ്റവും സ്വീകാര്യനായ വ്യക്തിയെ ജൂണ്‍ മൂന്നിന് തിരുവനന്തപുരം പ്രസ് ക്ളബില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. ഇടതു മുന്നണിയോ വലതു മുന്നണിയോ പിന്തുണ നല്കിയാലും സ്വീകരിക്കുമെന്നും അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ രക്ഷാധികാരി കൂടിയായ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.