പെന്‍ഷനേഴ്സ് മീറ്റും ജനറല്‍ ബോഡിയും നാളെ
Saturday, May 30, 2015 12:28 AM IST
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷനേഴ്സ് മീറ്റും 14-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും നാളെ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കും.നാളെ രാവിലെ 10.30ന് എസ്ബിഐ സര്‍ക്കിള്‍ ഡവലപ്മെന്റ് ഓഫീസര്‍ എം.കെ. നാഗരാജറാവു സ്വാഗതം പറയുന്ന ചടങ്ങ് ചീഫ് ജനറല്‍ മാനേജര്‍ ബാദല്‍ ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ ഓഫ് എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍സ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.പി. ശങ്കരനാരായണമൂര്‍ത്തി മുഖ്യപ്രഭാഷണം

നടത്തും. എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.ശ്രീനാഥ്, സ്റേറ്റ് ബാങ്ക്സ് സ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ജയകുമാര്‍, എസ്ബിഐ പെന്‍ഷനേഴ്സ് അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.