സാമൂഹ്യക്ഷേമ പെന്‍ഷന്‍: ഫണ്ടിന്റെ അപര്യാപ്തതയുണ്െടന്നു മന്ത്രി മുനീര്‍
സാമൂഹ്യക്ഷേമ പെന്‍ഷന്‍: ഫണ്ടിന്റെ അപര്യാപ്തതയുണ്െടന്നു മന്ത്രി മുനീര്‍
Friday, July 3, 2015 1:32 AM IST
തിരുവനന്തപുരം: ഫണ്ടിന്റെ അപര്യപ്തതമൂലം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്നു മന്ത്രി എം.കെ. മുനീര്‍. സാമൂഹ്യക്ഷേമ പെന്‍ഷനുകളില്‍ വികലാംഗ പെന്‍ഷന് മൂന്നു മാസത്തേയും വിധവാ പെന്‍ഷനു നാലുമാസത്തേയും ദേശീയ വാര്‍ധക്യകാല പെന്‍ഷന് ആറുമാസത്തേയും 50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് മൂന്നു മാസത്തേയും കുടിശികയുണ്ട്. ഈ പെന്‍ഷന്‍ വിതരണത്തിന് 72861.05 ലക്ഷം രൂപ ആവശ്യമുണ്ട്. വികലാംഗപെന്‍ഷന് 6898.96 ലക്ഷവും വിധവാ പെന്‍ഷന് 19776.96 ലക്ഷവും വാര്‍ധക്യപെന്‍ഷന് 45005.47 ലക്ഷവും 50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന് 1179.66 ലക്ഷവുമാണു വേണ്ടിവരിക. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഗ്രാമവികസന വകുപ്പില്‍ 2015 ജൂലൈ 31 വരെ 18 ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒഴിവുകളുണ്ടാകാന്‍ സാധ്യതയുണ്െടന്ന് വി. ശിവന്‍കുട്ടിയെ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ബ്ളോക്ക് പഞ്ചായത്തുകളെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വ്യക്തമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഗ്രാമവികസന കമ്മീഷണര്‍ കണ്‍വീനറായി സമിതിയെ നിയോഗിക്കുകയും സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു ലിറ്റര്‍ മില്‍മ ടോണ്‍ഡ് പാലിന്റെ വിലയില്‍ 13 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്െടന്ന് കെ.എസ്. സലീഖയെ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വില്‍പന വില 23 രൂപയായിരുന്നത് ഇപ്പോള്‍ 36 രൂപയായി വര്‍ധിച്ചു. 2011-12ല്‍ 27.16 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു സംസ്ഥാനത്തെ പാലുല്‍പാദനം. 2014-15 ല്‍ 29.78 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. 2010-11ല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് 12,2446362 ലിറ്റര്‍ പാലാണ് മില്‍മ വാങ്ങിയിരുന്നത്. ഇത് 2014-15 ല്‍ 10,86,96,790 ലിറ്ററായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 7,24,81,182 ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും 3,41,55,855 ലിറ്റര്‍ തമിഴ്നാട്ടില്‍നിന്നും 3,84,340 ലിറ്റര്‍ ആന്ധ്രപ്രദേശില്‍നിന്നും 16,75,413 ലിറ്റര്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് വാങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.


മിഷന്‍ 676ല്‍ ഉള്‍പ്പെടുത്തിയ 348 പദ്ധതികളില്‍ 76 പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ അധികാരമേറ്റശേഷം പത്രമാധ്യമങ്ങള്‍ക്ക് 69,69,70,093 രൂപയുടെയും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഏകദേശം 21,05,18,733 രൂപയുടേയും പരസ്യ പബ്ളിക് റിലേഷന്‍സ് വകുപ്പു മുഖാന്തിരം നല്‍കിയിട്ടുണ്െടന്നും മന്ത്രി സഭയെ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 2532 ലാഭകരമല്ലാത്ത സ്കൂളുകള്‍ കണ്െടത്തിയെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സഭയെ അറിയിച്ചു. ഏറ്റവും അധികം തിരുവനന്തപുരത്താണ്- 302, എറണാകുളം- 269, കോട്ടയം -263, കൊല്ലം -238, പത്തനംതിട്ട -231, ആലപ്പുഴ -224, ഇടുക്കി -147, കോഴിക്കോട് -151, തൃശൂര്‍ -133, പാലക്കാട് -117, കണ്ണൂര്‍ -144, മലപ്പുറം- 114, വയനാട്- 56 എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.