കവിയൂര്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ പ്രവേശനം നടത്താമെന്നു ഹൈക്കോടതി
കവിയൂര്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ പ്രവേശനം നടത്താമെന്നു ഹൈക്കോടതി
Saturday, August 1, 2015 12:39 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി നേരിട്ട് കവിയൂരില്‍ സ്വാശ്രയ രീതിയില്‍ നടത്തുന്ന കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനു തടസമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കവിയൂരില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം സുഗമമായി നടത്തുവാന്‍ യൂണിവേഴ്സിറ്റി നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്നാണിത്. ചീഫ് ജസ്റീസ് അശോക് ഭൂഷണും ജസ്റീസ് എ.എം.ഷഫീക്കും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഈ വിശദീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഈ വിഷയം സംബന്ധിച്ച കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി യൂണിവേഴ്സിറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശം അനുസരിച്ചു കവിയൂര്‍ കോളജിലേക്ക് വിദ്യാര്‍ഥികള്‍ക്ക് ബികോം (ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), ബിഎ (ഇംഗ്ളീഷ്, ഇക്കണോമിക്സ്) കോഴ്സുകളിലേക്ക് ംംം.ര മു.ാഴൌ.മര.ശി ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൌകര്യം ലഭ്യമാക്കിയിട്ടുണ്ട്. പത്തനംതിട്ട ചുട്ടിപ്പാറയില്‍ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സ്വാശ്രയ കോളജില്‍ ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

മൂന്നിനു വൈകുന്നേരം അഞ്ചു വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത്. ഒന്നും രണ്ടും അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കു പുതിയ ഓപ്ഷന്‍ നല്‍കാം. പുതിയ അപേക്ഷകര്‍ ഫീസ് ഒടുക്കി സപ്ളിമെന്ററി അലോട്ട്മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൌട്ട് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കേണ്ടതില്ല.


വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ യൂണിവേഴ്സിറ്റി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റുകളിലേക്കും പുതിയ ഓപ്ഷന്‍ കൊടുക്കാം.

വിഎച്ച്എസ്ഇ: രജിസ്ട്രേഷനും പരീക്ഷാ തീയതിയും നീട്ടിതിരുവനന്തപുരം: തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സെപ്റ്റംബര്‍ ഒന്നുമുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകള്‍ സെപ്റ്റംബര്‍ 28 മുതലും ടൈപ്പ്റൈറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതലും പുനഃക്രമീകരിച്ചു.

ഒന്നാംവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കു സ്കോറുകള്‍ ഇംപ്രൂവ് ചെയ്യുന്നതിനും 2010 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള രണ്ടാംവര്‍ഷ പരീക്ഷകളിലോ വിവിധ വിഷയങ്ങള്‍ക്ക് ഡി പ്ളസ് ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ പ്രാക്ടിക്കലിന് സി ഗ്രേഡോ അതിനു മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്യുന്നതിനുള്ള തീയതി ഓഗസ്റ് മൂന്നുവരെ നീട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.