പ്രാചീനശിലാലിഖിതം: പ്രചാരണം അടിസ്ഥാനരഹിതം
Saturday, August 1, 2015 12:41 AM IST
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ പഞ്ചായത്തി ലെ മരുതോം സംരക്ഷിത വനത്തി ല്‍ കുടംമൂട്ടി എന്ന സ്ഥലത്ത് പൌരാണിക നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ ഉണ്െടന്നും ലിഖിതങ്ങളുണ്െടന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പുരാവസ്തു ഡയറക്ടര്‍ ഡോ.ജി. പ്രേംകുമാര്‍ അറിയിച്ചു. ഇവിടെ കാണുന്ന പാടുകളൊന്നും തന്നെ ലിഖിതങ്ങളോ, രേഖപ്പെടുത്തലുകളോ അല്ല.

പ്രാചീന മനുഷ്യന്റെ നിര്‍മിതികളായ ഒന്നും തന്നെ ഇവിടെനി ന്നു കണ്ടുകിട്ടിയിട്ടില്ല. പുരാവസ്തു ശാസ്ത്രപരമോ ചരിത്രപരമോ ആയി പരാമര്‍ശിക്കേണ്ടതോ പരിശോധനാര്‍ഹമായതോ ആയ യാതൊ ന്നും പ്രദേശത്തില്ല എന്നാണ് വകുപ്പിന്റെ നിഗമനമെന്നും ഡയറക്ടര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.