14,975 ഹയര്‍ സെക്കന്‍ഡറി സീറ്റ് ഒഴിവ്
Sunday, August 2, 2015 12:33 AM IST
കാഞ്ഞങ്ങാട്: പ്ളസ് വണ്‍ കോഴ്സില്‍ 14,975 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് അലോട്ട്മെന്റുകളും ഒരു സപ്ളിമെന്ററി അലോട്ട്മെന്റും കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. മലപ്പുറം ജില്ലയിലാണു കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് (1827). രണ്ടാമത് പത്തനംതിട്ട ജില്ലയാണ് (1327). കുറവ് വയനാട് ജില്ലയിലും (339). സയന്‍സില്‍ 7130ഉം കൊമേഴ്സില്‍ 3345ഉം ഹ്യൂമാനിറ്റീസില്‍ 4,500 സീറ്റുകളുമാണ് ഒഴിവുള്ളത്.


തെക്കന്‍ ജില്ലകളിലാണു കൂടുതല്‍ ഒഴിവുള്ളത് (8,234). രണ്ടാംഘട്ട സപ്ളിമെന്ററി അലോട്ട്മെന്റ് നടന്നുവരികയാണ്. 4,61,542 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പാസായത്. അശാസ്ത്രീയമായി സീറ്റുകള്‍ കൂട്ടിയതാണു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്നു പറയുന്നു. കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന പല സ്കൂളുകളിലും ആവശ്യത്തിനു സീറ്റുകള്‍ ഇപ്പോഴും ലഭ്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.