ആരോഗ്യവകുപ്പു ജീവനക്കാര്‍ ഇന്നു ജോലിചെയ്യും
Sunday, August 2, 2015 11:53 PM IST
തിരുവനന്തപുരം:അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ച് ആരോഗ്യ വകുപ്പിലെ മുഴുവന്‍ ജീവ നക്കാരും ഇന്നു ജോലി ചെയ്യുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.എസ്. ജയശങ്കര്‍ അറിയിച്ചു.

താന്‍ മരിച്ചാല്‍ ഒരു അവധി ദിവസം പ്രവൃത്തി ചെയ്യുകയാണു വേണ്ടതെന്നു കലാം നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്താണു ഞായറാഴ്ച ജോലിക്കെത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.