കാവില്‍ ഉണ്ണികൃഷ്ണ വാര്യര്‍ക്കു വീരശൃംഖല സമര്‍പ്പിക്കുന്നു
Wednesday, August 5, 2015 12:35 AM IST
കൊച്ചി: മുടിയേറ്റ് ആചാര്യന്‍ പാഴൂര്‍ ദാമോദരന്‍മാരാരുടെയും സോപാന സംഗീതജ്ഞന്‍ പാഴൂര്‍ നാരായണമാരാരുടെയും സ്മരണാര്‍ഥം പാഴൂര്‍ ഗുരുകുലം നടത്തുന്ന മൂന്നാം വാര്‍ഷികത്തില്‍ പഞ്ചവാദ്യ, ഇടയ്ക്ക, തായമ്പക, കടുക്കവീണ, സോപാന സംഗീതം എന്നിവയില്‍ പ്രശ സ്ത നായ കാവില്‍ ഉണ്ണികൃഷ്ണ വാര്യര്‍ക്ക് വീരശൃംഖല സമര്‍പ്പിക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിനു പാഴൂര്‍ ക്ഷേത്രാങ്കണത്തിലാണ് ചടങ്ങ്. ക്ഷേത്രം മേല്‍ശാന്തി മനോജ് നമ്പൂ തിരിപ്പാട് ഭദ്രദീപം കൊളുത്തുന്ന തോടെ ചടങ്ങുകള്‍ ആരംഭിക്കും.


തുടര്‍ന്ന് കേളി, സോപാനസംഗീതം, കടുക്കവീണ കച്ചേരി, അഷ്ടപദി കച്ചേരി എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് 1.30ന് മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പിറവം പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും. കാവാലം നാരായണ പ ണിര്‍ മുഖ്യാതിഥി. വിവിധ കലാകാ രന്‍മാരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കാവില്‍ ഉണ്ണികൃഷ്ണ വാര്യര്‍ക്ക് തന്ത്രിമുഖ്യ ന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വീരശൃംഖല സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.