പിടികിട്ടാപ്പുള്ളിയെ വിമാനത്താവളത്തില്‍നിന്ന് അറസ്റ് ചെയ്തു
Tuesday, October 6, 2015 12:56 AM IST
നെടുമ്പാശേരി: റിയാദില്‍നിന്ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിടികിട്ടാപ്പുള്ളിയെ അറസ്റ് ചെയ്തു. കര്‍ണാടക സംസ്ഥാനക്കാരനായ മുഹമ്മദ് ഷെറീഫ് (30) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കര്‍ണാടകയിലെ സൊള്ളിയ ജില്ലയില്‍ വിവിധ സ്റേഷനുകളിലായി ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ സൌദിയിലേക്ക് കടന്നത്. പ്രതിയെ നെടുമ്പാശേരി പോലീസ് കര്‍ണാടക പോലീസിന് കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.