കക്ഷി രാഷ്ട്രീയത്തിനതീതമായ ഇടപെടലുകള്‍ക്കു കര്‍ഷകര്‍ തയാറാകണമെന്ന് ദ പീപ്പിള്‍
Saturday, October 10, 2015 1:33 AM IST
കോട്ടയം: തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലും കാര്‍ഷികമേഖലയില്‍ ജീവിത പ്രതിസന്ധികള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായ ഇടപെടലുകള്‍ക്ക് കര്‍ഷകസമൂഹം തയാറാകണമെന്ന് കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിള്‍. കര്‍ഷകരെ അവഗണിക്കുന്നവരെ കര്‍ഷകര്‍ തള്ളിക്കളയുക, കര്‍ഷകരെ സംരക്ഷിക്കുന്നവരെ സഹായിക്കുക എന്നതാണു തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ നിലപാടെന്ന് ദ പീപ്പിള്‍ നേതൃസമിതി ചൂണ്ടിക്കാട്ടി.

കാര്‍ഷികപ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നവര്‍ക്കെതിരെയും വഴിപാടുസമരങ്ങള്‍ നടത്തി കര്‍ഷകരെ വിഢികളാക്കുന്നവര്‍ക്കെതിരേയും പ്രതികരിക്കാനുള്ള ആര്‍ജവം കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കണമെന്നു ദ പീപ്പിള്‍ കോര്‍ഡിനേറ്ററും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.