തെരഞ്ഞെടുപ്പ് തീയതിയില്‍ തീരുമാനമായില്ല: റാവത്ത്
Saturday, February 6, 2016 12:50 AM IST
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു തീയതി സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. തെരഞ്ഞെടുപ്പ് ക്രമീകരണം എല്ലായിടത്തുമായെന്നു കമ്മീഷനു പൂര്‍ണബോധ്യം വന്ന ശേഷമേ തീയതി പ്രഖ്യാപിക്കൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിയും ക്രമീകരണവും വിലയിരുത്താനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തിയ റാവത്ത് കൊച്ചി വടുതലയ്ക്കു സമീപമുള്ള കൊറുങ്കോട്ട ദ്വീപിലെ പോളിംഗ് ബൂത്തായി പ്രവര്‍ത്തിക്കുന്ന ആംഗന്‍വാടി സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യമറിയിച്ചത്.


കേരളം, തമിഴ്നാട്, ബംഗാള്‍, ആസാം എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ് വരുന്നത്. ഉത്സവങ്ങള്‍, മണ്‍സൂണ്‍ തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചേ കമ്മീഷന്‍ തീയതി നിശ്ചയിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.