നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ കൈമാറി
നിരഞ്ജന്റെ കുടുംബത്തിന്  50 ലക്ഷം രൂപ കൈമാറി
Sunday, February 7, 2016 1:48 AM IST
പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം മന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി. നിരഞ്ജന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് എളമ്പുലാശേരിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായധനമായി 50 ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണു നിരഞ്ജന്റെ ഭാര്യ ഡോ. രാധികയുടെ വീടായ മലപ്പുറം പുലാമന്തോളിലെ പാലൂര്‍ കളരിക്കലെത്തി മന്ത്രി ഇന്നലെ നല്‍കിയത്.


മകള്‍ വിസ്മയയുടെ പേരില്‍ 25 ലക്ഷവും ഭാര്യയുടെ പേരില്‍ 25 ലക്ഷവും വീതമുള്ള ചെക്കാണു മന്ത്രി കൈമാറിയത്. പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, മലപ്പുറം ഡിസിസി സെക്രട്ടറി പി.സുകുമാരന്‍, ഖാദിബോര്‍ഡ് മെമ്പര്‍ വി.ബാബുരാജ്, തഹസില്‍ദാര്‍ എ. ജയരാജ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.