സിപിഐയിൽ വെട്ടിനിരത്തൽ; നാല് പുതുമുഖങ്ങൾ മന്ത്രിമാരാകും; ദിവാകരനും മുല്ലക്കരയ്ക്കും പദവികളില്ല
സിപിഐയിൽ വെട്ടിനിരത്തൽ; നാല് പുതുമുഖങ്ങൾ മന്ത്രിമാരാകും; ദിവാകരനും മുല്ലക്കരയ്ക്കും പദവികളില്ല
Monday, May 23, 2016 4:49 AM IST
തിരുവനന്തപുരം: മുതിർന്ന നേതാക്കളായ സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ എന്നിവരെ ഒഴിവാക്കി സിപിഐ മന്ത്രിമാരുടെ പട്ടിക തീരുമാനിച്ചു. വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, കെ.രാജു, ഇ.ചന്ദ്രശേഖരൻ എന്നിവർ ഇടതു മന്ത്രിസഭയിൽ സിപിഐയെ പ്രതിനിധീകരിക്കും. രാവിലെ ചേർന്ന സംസ്‌ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത തീരുമാനത്തിന് തുടർന്ന് ചേർന്ന സംസ്‌ഥാന സമിതി യോഗം അംഗീകാരം നൽകി. ചിറയൻകീഴ് എംഎൽഎ വി.ശശിയെ ഡെപ്യൂട്ടി സ്പീക്കറായും സിപിഐ നേതൃയോഗം തീരുമാനിച്ചു. <യൃ><യൃ> സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഭാഗത്തിന്റെ ശക്‌തമായ എതിർപ്പിനെ തുടർന്നാണ് ദിവാകരനും മുല്ലക്കരയ്ക്കും മന്ത്രിസ്‌ഥാനം ലഭിക്കാതിരുന്നത്. എക്സിക്യൂട്ടീവിൽ വികാരാധീനനായി സംസാരിച്ച മുല്ലക്കര തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംസ്‌ഥാന സമിതിയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. തന്റെ അനുഭവപരിചയത്തെ പാർട്ടി പരിഗണിച്ചില്ലെന്നും പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും മുല്ലക്കര പറഞ്ഞു. കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരനെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവുയം തെരഞ്ഞെടുത്തു. ദിവാകരനെയും മുല്ലക്കരയെയും ഈ സ്‌ഥാനത്തേക്കും പരിഗണിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.