ജുവനൈൽ ജസ്റ്റീസ് ആക്ട് പുനഃപരിശോധിക്കണമെന്ന്
Monday, May 23, 2016 2:10 PM IST
കൊച്ചി: ജുവനൈൽ ജസ്റ്റീസ് ആക്ട് പുനപരിശോധിക്കണമെന്നു സൊസൈറ്റി ഓഫ് യൂണിറ്റി ആൻഡ് ലിബറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നടപ്പാക്കിയ ജുവനൈൽ ജസ്റ്റീസ് ആക്ട് നിരവധി കുട്ടികളുടെ ഭാവി തകർക്കുന്നതാണ്.

കേന്ദ്ര ഗവൺമെന്റിന്റേയും കോടതിയുടെയും നിർദേശ പ്രകാരമാണ് ആക്ട് നടപ്പാക്കിയതെങ്കിലും സംരക്ഷിക്കപ്പെടേണ്ടതും നിലനിർത്തേണ്ടതുമായ കാര്യങ്ങൾ ആക്ടിൽ വിസ്മരിച്ചിരിക്കുകയാണ്. ആക്ട് പ്രകാരമുള്ള പരിരക്ഷ കേരളത്തിലെ പാവപ്പെട്ട മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.


സ്‌ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ആക്ടിലെ നിർദേശങ്ങൾ പിൻവലിക്കുക, എൻജിഒ പ്രവർത്തന സ്വാതന്ത്ര്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ജനാധിപത്യ അധികാരങ്ങൾ നിലനിർത്തുക, ആക്ടിന്റെ സ്റ്റാഫ് പാറ്റേൺ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പുതിയ സർക്കാരിനു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി ഓഫ് യൂണിറ്റി ആൻഡ് ലിബറേഷൻ പ്രസിഡന്റ് മധു പോൾ, ജനറൽ സെക്രട്ടറി എ.കെ. കടമ്പാട്ട്, ജേക്കബ് ഡേവിഡ്, സുരേഷ് ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.