ജന്മദിന മധുരവുമായി പിണറായി വിജയൻ
ജന്മദിന മധുരവുമായി പിണറായി വിജയൻ
Tuesday, May 24, 2016 12:29 PM IST
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്‌ഞ ചെയ്യുന്ന പിണറായി വിജയന് ഇന്നലെ പിറന്നാൾ ദിനമായിരുന്നു. എകെജി സെന്ററിൽ ഇന്നലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മധുരം വിതരണം ചെയ്ത് അദ്ദേഹം ജന്മദിനം ആഘോഷിച്ചു. വാർത്താസമ്മേളനത്തിനായി പിണറായി വന്നപ്പോൾ തന്നെ ലഡു വിതരണം ചെയ്തു. ഇത് ഏതു വകയാണെന്നു നിങ്ങൾക്കു പറയാമോ എന്നു പിണറായി ചോദിച്ചെങ്കിലും ജന്മദിനമാണെന്നു പറയാൻ ആർക്കും സാധിച്ചില്ല.


കാരണം പിണറായി വിജയന്റെ ഔദ്യോഗിക ജന്മദിനം മാർച്ച് 21 ആണ്. തന്റെ യഥാർഥ ജന്മദിനം മേയ് 24 ആണെന്നു പിണറായി പറഞ്ഞു. 1945 മേയ് 24 നാണു ജനിച്ചത്. എന്നാൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് 1944 മാർച്ച് 21 ആണ്. അത് തിരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.