കാട്ടാന ആക്രമണം: അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകും
Friday, June 24, 2016 2:03 PM IST
തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട കുമാരൻ എന്ന ആദിവാസി യുവാവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു വനം മന്ത്രി കെ. രാജു അറിയിച്ചു. കുമാരന്റെ ഭാര്യ സിന്ധുവിനു വനം വകുപ്പിൽ താത്കാലിക ജോലി നൽകാനും ഉത്തരവായി.

തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ കോളനിയിൽ കണ്ടന്റെയും കെഞ്ചിയുടെയും മകൻ കുമാരനെയാണു കഴിഞ്ഞ ദിവസം തിരുനെല്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്‌ഥർ സംസ്കാര ചടങ്ങുകൾക്കു മേൽനോട്ടം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.