ശബരിമല: നൂറു കോടിയുടെ പദ്ധതിക്ക് അംഗീകാരം
Friday, June 24, 2016 2:12 PM IST
തിരുവനന്തപുരം: ശബരിമലയെ ദേശീയ തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്‌ഥാന സർക്കാർ സമർപ്പിച്ചിരുന്ന 99.98 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അംഗീകാരം. ശബരിമലയെ ആത്മീയ തീർഥാടന കേന്ദ്രമാക്കാൻ (എരുമേലി–പമ്പ–സന്നിധാനം) സംസ്‌ഥാന സർക്കാർ സമർപ്പിച്ചിരുന്ന പദ്ധതിയെയാണു സ്വദേശ് ദർശൻ സ്കീമിൽപ്പെടുത്തി കേന്ദ്രസർക്കാർ അനുമതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 16ന് അനുമതി നൽകിയെങ്കിലും സംസ്‌ഥാനത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരുന്നതിനാൽ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോൾ വിവരം സംസ്‌ഥാന സർക്കാരിനു കൈമാറിയതായും കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശർമയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകിയ വിവരം വ്യക്‌തമാക്കി എംപി റിച്ചാർഡ് ഹേ മുഖ്യമന്ത്രി പിണറായി വിജയനു കത്തയയ്ക്കുകയും ചെയ്തു. ശബരിമലയുടെ വികസനത്തിന് എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും എംപി കത്തിൽ ആവശ്യ പ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.