എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
Friday, July 1, 2016 2:58 PM IST
മാന്നാനം: മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ കെഇ സ്കൂളിലെ വിദ്യാർഥികളെ അവാർഡുകൾ നൽകി ആദരിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന എക്സലൻഷ്യ കീംസ് – 2016 അനുമോദന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സിറിയക് മഠത്തിൽ സിഎംഐ അധ്യക്ഷത വഹിച്ചു.

ഐഎസ്ആർഒ മുൻ ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ ആമുഖ പ്രഭാഷണം നടത്തി.

സുരേഷ് കുറുപ്പ് എംഎൽഎ, നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു. തോമസ്, കോട്ടയം പുത്തൻപള്ളി ഇമാം താഹാ മൗലവി, ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ്, പിടിഎ പ്രസിഡന്റ് അഡ്വ. സാബു തോമസ്, വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലെ ചീഫ് ന്യൂറോ സർജൻ ഡോ. കെ. പരമേശ്വരൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ.സേവ്യർ അമ്പാട്ട്, ഷാജി ജോർജ്, ബ്രില്ല്യന്റ് കോ–ഓർഡിനേറ്റർ സോയി പി. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.


യോഗത്തിൽ മേഴ്സി ഡ്രൈവ് 2016 –സ്കൂളിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനം പി.യു തോമസ് നിർവഹിച്ചു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി മാന്നാനം കെഇ സ്കൂളിലെ കുട്ടികൾ സമാഹരിച്ച ഒരു ലക്ഷം രൂപ പിടിഎ പ്രസിഡന്റ് അഡ്വ. സാബു തോമസ് നവജീവൻ ട്രസ്റ്റി പി.യു. തോമസിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.