മരണവീട്ടിൽനിന്നു പണം കവർന്ന സംഘം പിടിയിൽ
മരണവീട്ടിൽനിന്നു പണം കവർന്ന സംഘം പിടിയിൽ
Friday, July 22, 2016 1:23 PM IST
തൊടുപുഴ: മരണവീട്ടിൽ ബ ന്ധുക്കളെന്ന വ്യാജേന കടന്നു പണം കവർന്ന കേസിലെ രണ്ടുപേരെ തൊടുപുഴ പോലീസ് അറസ്റ്റ്ചെയ്തു. എരുമേലി സ്വദേശി സുമേഷ്, പിണ്ണാക്കനാട് സ്വദേശി ഫ്രാൻസിസ് എന്നിവരെയാണു തൊടുപുഴ സിഐ എൻ.–ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈമാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം.

ചങ്ങനാശേരിയിലെ മരണവീട്ടിൽ ബന്ധുക്കളെന്ന വ്യാജേന കടന്നു കൂടിയ ഇവർ ഗൃഹനാഥന്റെ മുറിയിൽനിന്ന് 1,08,840 രൂപ മോഷ്‌ടിച്ചു കടന്നു കളയുകയായിരുന്നു. ഇന്നലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പരിസരത്തു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുത്തു ചോ ദ്യം ചെയ്തപ്പോഴാണു വിവരങ്ങൾ പുറത്തറിയുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.