എകെഎസ്ടിയു 100 വിദ്യാലയങ്ങൾ ഏറ്റെടുക്കും
Saturday, July 23, 2016 1:05 PM IST
തിരുവനന്തപുരം: വിദ്യാർഥികൾ കുറഞ്ഞതുമൂലം അനാദായകരമെന്നു മുദ്രകുത്തിയ സംസ്‌ഥാനത്തെ 100 സ്കൂളുകൾ ഏറ്റെടുത്തു മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമുള്ള പദ്ധതിക്കു രൂപം നൽകുമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അധ്യക്ഷൻ ആർ. ശരത് ചന്ദ്രൻ പത്രമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു വിജെടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മുന്നേറ്റം എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഒരു വർഷം നീണ്ടുനിൽക്കും. സ്കൂളുകളുടെ ഭൗതിക സാഹചര്യം വർധിപ്പിച്ചും അക്കാദമിക് നിലവാരം ഉയർത്തിയും മെച്ചപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.