കോടതികളിലെ വിലക്ക്: സർവകക്ഷിയോഗം വിളിക്കണം: ബിജെപി
Thursday, July 28, 2016 12:16 PM IST
തിരുവനന്തപുരം: കോടതികളിൽ മാധ്യമങ്ങൾക്കു നിരോധനം ഏർപ്പെടുത്തുക വഴി സംസ്‌ഥാനത്ത് അപ്രഖ്യാപിത നിരോധനാജ്‌ഞ നടപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്ന നടപടിയാണിത്. ഇതിന് പരിഹാരമുണ്ടാക്കേണ്ട മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മുഖ്യമന്ത്രിക്കു ചുറ്റും ഗൂഢശക്‌തികൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ ഭയന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടാത്തത്. വിവരാവകാശ നിയമം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കവും.


സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പാക്കാൻ ബാധ്യതയുള്ള മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും എംടി രമേശ് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.