കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം: സാമുവേൽ മാർ ഐറേനിയോസ്
കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം: സാമുവേൽ മാർ ഐറേനിയോസ്
Thursday, August 25, 2016 12:25 PM IST
കൊച്ചി: കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദമാണെന്നും അതു സഭയ്ക്കു ചെയ്ത നന്മകൾ നിരവ ധിയാണെന്നും കെസിബിസി കരി സ്മാറ്റിക് കമ്മീഷൻ വൈസ് ചെയർമാൻ സാമുവൽ മാർ ഐറീനിയോസ്. 1967ൽ സഭയിലാരംഭിച്ച കത്തോ ലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേരളത്തിലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ആദ്യത്തെ ധ്യാനകേന്ദ്രങ്ങളിലൊ ന്നായ ഭരണങ്ങാനം അ സീസി റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസ്റ്റൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്ക ൽ അധ്യക്ഷത വഹിച്ചു. കരിസ്മാ റ്റിക് നവീകരണം സഭയുടെ ശ്ലൈഹി ക കൂട്ടായ്മയിലേക്ക് ഉൾച്ചേരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ജൂബിലി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിച്ചു കാഞ്ഞിര പ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു. വിജയപുരം രൂ പതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ജൂബിലി ലോഗോയുടെ പ്രകാശനം നിർവഹിച്ചു.

കേരളത്തിലെ 24 സോണുകളിൽനിന്നു വിവിധ ധ്യാനകേന്ദ്രങ്ങളിൽ നിന്നുമായി രൂപത ഡയറക്ടർമാർ, കെഎസ്ടിയുടെ മുൻ ചെയർമാന്മാർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിവരുൾപ്പെടെ 500 ഓളം പ്രതിനിധികൾ കൂട്ടായ്മയിൽ പങ്കെടുത്തു. വിദേശത്തു മലയാളികൾക്കിടയിലെ കരിസ്മാറ്റിക് പ്രവർത്തനങ്ങളുടെ പ്രതിനിധികളായി യുഎ ഇ, യുകെ, സൗദി അറേബ്യ, കുവൈ റ്റ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

ക്രിസ്തുവിനോടൊത്ത് ആത്മനിറവോടെ സഭയുടെ ഹൃദയത്തിൽ എന്നതാണു ജൂബിലിയിലെ പ്ര മേയം. കെസിസിആർഎസ്ടി ചെയർമാൻ ഫാ. വർഗീസ് മുണ്ടയ്ക്കൽ സ്വാഗതം പറഞ്ഞു.

വൈസ് ചെയർമാൻ ഷാജി വൈക്കത്തുപറമ്പിൽ, സെക്രട്ടറി സെബാസ്റ്റ്യൻ താന്നിക്കൽ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.