ശബരിമലയിലെ സ്ത്രീപ്രവേശനം സർക്കാർ ഉറപ്പാക്കണം: പി.കെ. ശ്രീമതി എംപി
Friday, August 26, 2016 12:10 PM IST
തിരുവനന്തപുരം: ശബരിമലയിൽ പോകാൻ താത്പര്യമുളള സ്ത്രീകളുടെ പ്രവേശനം സംസ്‌ഥാന സർക്കാർ ഉറപ്പാക്കണമെന്നു പി.കെ. ശ്രീമതി എംപി. പ്രായഭേദമെന്യേ വിശ്വാസികളും അവിശ്വാസികളുമായ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം ഉറപ്പാക്കേണ്ടതു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അവർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വിമൻസ് കോളജിൽ വനിതാസാഹിതി സംസ്‌ഥാന കമ്മിറ്റിയും മാതൃകം ജില്ലാ കമ്മിറ്റിയും സംയുക്‌തമായി സംഘടിപ്പിച്ച ‘ ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനം കീഴ്വഴക്കവും അവകാശവും ‘ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. ശ്രീമതി.