സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Tuesday, September 27, 2016 1:07 PM IST
അടൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആനന്ദപ്പള്ളി സുരക്ഷാ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജയ് വിലാസത്തിൽ ഇ.ജി. ജോയിക്കുട്ടിയാണ് (64) മരിച്ചത്. കഴിഞ്ഞ 20ന് ഉച്ചകഴിഞ്ഞു മൂന്നിന് ആനന്ദപ്പളളി കത്തോലിക്കാ പള്ളിക്കു മുൻവശത്തായിരുന്നു അപകടം. ഹോളിക്രോസ് റോഡിൽ നിന്നു ആനന്ദപ്പളളിയിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ എതിരെ വന്ന ബൈക്കിടിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.


സംസ്കാരം വെള്ളിയാഴ്ച്ച പത്തിനു ആനന്ദപ്പള്ളി മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: റെജി (ബഹ്റിൻ), റോജി (ഫിലാഡൽഫിയ), സജി(ന്യുയോർക്ക്). മരുമക്കൾ: നിഷ, സിമി, ലിന്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.