അവതാരകയോടു മോശം പെരുമാറ്റം: ഡെപ്യൂട്ടി കമൻഡാന്റിനെ സസ്പെൻഡ് ചെയ്തു
Wednesday, September 28, 2016 1:38 PM IST
തിരുവനന്തപുരം: കേരള പോലീസ് സംഘടിപ്പിച്ച സൈബർ കൊക്കൂൺ സെമിനാറിനിടെ അവതാരകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ ഡപ്യൂട്ടി കമൻഡാന്റ്് വിനയ കുമാരൻ നായരെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണു നടപടി. വിനയകുമാരൻ നായരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തണമെന്നുമായിരുന്നു റിപ്പോർട്ട്.

പരാതിയുമായി അവതാരക രംഗത്തെത്തിയതിനു പിന്നാലെ, പോലീസ് ആസ്‌ഥാനത്തെ ഹൈടെക് സെല്ലിൽ ഡപ്യൂട്ടേഷനിലായിരുന്ന വിനയകുമാരൻ നായരെ നന്ദാവനം എആർ ക്യാമ്പിലേക്കു മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.