പിഎസ്സി അറിയിപ്പ്
Friday, September 30, 2016 12:21 PM IST
കൊച്ചി: കണ്ണൂർ ജില്ലയിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ കായികക്ഷമതയ്ക്കു മുന്നോടിയായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (രണ്ടുകിലോമീറ്റർ ഓട്ടം) നാല്, അഞ്ച്, ആറ് തീയതികളിൽ രാവിലെ ആറു മുതൽ പയ്യാമ്പലം ബീച്ച് നീർക്കടവ് റോഡ്, പുതിയതെരു നാറാത്ത് റോഡ് എന്നീ കേന്ദ്രങ്ങളിൽ നടത്തും.

എറണാകുളം ജില്ലയിൽ നാല്, ഏഴ് തീയതികളിൽ രാവിലെ ആറുമുതൽ പോർട്ട് ട്രസ്റ്റ് റോഡ്, വെല്ലിംഗ്ടൺ ഐലൻഡ്, ജനകീയ വായനശാല, ചെറായി ബീച്ച് റോഡ് എന്നീ കേന്ദ്രങ്ങളിൽ നടത്തും. കാസർഗോഡ് ജില്ലയിൽ ഒക്ടോബർ നാല്, അഞ്ച്, ആറ്,ഏഴ്, എട്ട് തീയതികളിൽ രാവിലെ ആറുമുതൽ പൊയിനാച്ചി ജംഗ്ഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെ ബട്ടത്തൂർ ബസ് സ്റ്റോപ്പ് ചന്ദ്രപുരം റോഡിലും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.