എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ
എസ്എസ്എൽസി പരീക്ഷ മാർച്ച് എട്ടു മുതൽ
Wednesday, October 19, 2016 1:44 PM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ 2017 മാർച്ച് എട്ടു മുതൽ 23 വരെ. ഇന്നലെ ഡിപിഐയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി മീറ്റിംഗിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

മാർച്ച് എട്ടിന് മലയാളം ഒന്നാം പേപ്പർ പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷയ്ക്കു തുടക്കമാകുക. 23 ന് ബയോളജി പരീക്ഷയോടെ പൂർത്തിയാകും. അവധി മൂലം 10, 11, 12, 15 തീയതികളിൽ പരീക്ഷ ഉണ്ടാകില്ല. പത്താം ക്ലാസ് പരീക്ഷ രാവിലെ നടത്തണമെന്ന അഭിപ്രായം ചില അധ്യാപക സംഘടനകൾ ഇന്നലത്തെ യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ല.

ഈ വർഷത്തെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 14ന് ആരംഭിച്ച് 22 ന് പൂർത്തിയാകും. മുസ്ലിം സ്കൂളുകളിൽ ജനുവരി 16 മുതൽ 23 വരെയാകും ക്രിസ്മസ് പരീക്ഷ.

സ്പെഷൽ സ്കൂൾ കലോത്സവം നവംബർ 12 മുതൽ 14 വരെ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നടത്തും. ശാസ്ത്രമേള നവംബർ 23 മുതൽ 27 വരെ പാലക്കാട്ട് നടത്തും. ഇതിനു മുന്നോടിയായി ശാസ്ത്രനാടകം ഈ മാസം 26, 27 തീയതികളിൽ നട ത്തും. സംസ്‌ഥാന സ്കൂൾ കായികമേളയുടെ സംഘാടക സമിതി നവംബർ മൂന്നിന് കോഴിക്കോട്ട് തേഞ്ഞിപ്പലത്ത് ചേരാനും ഇന്നലെ ചേർന്ന യോഗ ത്തിൽ തീരുമാനമായി. സ്കൂൾ കലോത്സവം കണ്ണൂരിൽനടത്താൻ നേരത്തേ ധാരണയായിരുന്നു. എഡിപിഐ ജെസി ജോസഫ്, അധ്യാപക സംഘടനാ ഭാരവാഹികളായ പി. ഹരിഗോവിന്ദൻ, ഹരികൃഷ്ണൻ, ശ്രീകുമാർ, ജയിംസ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.


എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ

2017 മാർച്ച് എട്ടിന് മലയാളം ഫസ്റ്റ് പേപ്പർ, മാർച്ച് ഒൻപതിന് മലയാളം സെക്കൻഡ് പേപ്പർ, 13ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യൽ സ്റ്റഡീസ്, 20ന് മാത്തമാറ്റിക്സ്, 21ന് ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.