ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് 10, യുഡിഎഫ് മൂന്ന്, ബിജെപി ഒന്ന്
Saturday, October 22, 2016 12:12 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നലെ ഉപതെരഞ്ഞെടുപ്പു നടന്ന 14 തദ്ദേശ സ്വയംഭരണ വാർഡുകളിൽ എൽഡിഎഫ് 10ലും യുഡിഎഫ് മൂന്നിലും ബിജെപി ഒരു വാർഡിലും വിജയിച്ചതായി സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.

എൽഡിഎഫ് വിജയിച്ച ജില്ല, വാർഡ്, സ്‌ഥാനാർഥി, ഭൂരിപക്ഷം, എന്ന ക്രമത്തിൽ. തിരുവനന്തപുരം കിഴുവിലം–ശ്രീകണ്ഠൻനായർ–1993, മരുതംകോട്–സുനിതാറാണി–88, സീമന്തപുരം–രജനി രഞ്ജിത്–311, പടിഞ്ഞാറ്റേല–എം.സിദ്ദിഖ്–137. കൊല്ലം–കയ്യാലയ്ക്കൽ– എം.നൗഷാദ്–465. ഇടുക്കി –അമ്പതാം മൈൽ–ബിൻസി റോയ്–48. തൃശൂർ– കൈപ്പമംഗലം– ബി.ജി. വിഷ്ണു(പപ്പൻ)–6880, ഞമനേങ്ങാട്–സിന്ധു മനോജ്–27, പല്ലൂർ ഈസ്റ്റ്– കെ.ജയരാജ്–11. വയനാട്– തിരുനെല്ലി–എം.സതീഷ്കുമാർ–2924.

യുഡിഎഫിൽനിന്ന് ഇടുക്കി–കാൽവരിമൗണ്ട്–ബിജുമോൻ തോമസ്–14, കോഴിക്കോട് –അരീക്കാട്–എസ്.വി.സയ്യദ് മുഹമ്മദ് ഷമീൽ –416, കാസർഗോഡ്– ആയിറ്റി–കെ.വി.തഹ്സിറ–180 എന്നിവരും ബിജെപിയിൽനിന്നു പാലക്കാട്– മേപ്പറമ്പ്–വി.എ.ശാന്തി–182 വോട്ടുകൾക്കും വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലെ സീമന്തപുരം, പടിഞ്ഞാറ്റേല, ഇടുക്കിയിലെ അമ്പതാം മൈൽ എന്നിവ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് –അരീക്കാട് എൽഡിഎഫിൽനിന്നു യുഡിഎഫും പിടിച്ചെടുത്തു. പാലക്കാട്– മേപ്പറമ്പ് ബിജെപി നിലനിർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.