വനിതാ കമ്മീഷൻ അദാലത്തിൽ പരിഗണിച്ചത് 103 പരാതികൾ
Wednesday, October 26, 2016 11:41 AM IST
തിരുവനന്തപുരം: വനിതാ കമ്മീഷൻ അദാലത്തിൽ പരിഗണിച്ച 103 പരാതികളിൽ 38 എണ്ണം തീർപ്പായി. പത്തെണ്ണം പോലീസ് റിപ്പോർട്ടിന് അയച്ചു. അഞ്ചെണ്ണം കൗൺസലിംഗിനു വിട്ടു. ഒറ്റക്കക്ഷി മാത്രം ഹാജരായ 30 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി. പരിഗണിച്ചവയിൽ 20 എണ്ണത്തിൽ തീരുമാനം ആയില്ല. അവയും പിന്നീടു പരിഗണിക്കും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ വിഭാവനം ചെയ്ത ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര സജീവവും കാര്യക്ഷമവും അല്ലെന്നു വനിതാകമ്മീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. തൈക്കാട് റസ്റ്റ് ഹൗസിൽ മെഗാഅദാലത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.


ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ പരാതികളാണ് ഒരുവർഷം വനിതാ കമ്മീഷനിൽ ലഭിക്കുന്നത്. പരാതികൾ വർധിക്കുന്നതിന്റെ പ്രധാനകാരണം സ്ത്രീകളിൽ നിയമബോധം വളരുന്നതാണ്. വിപുലമായ നിയമബോധവത്കരണം വനിതാ കമ്മീഷൻ നടത്തിവരുന്നു. അദാലത്ത് ഇന്നും തുടരും.

വനിതാകമ്മീഷൻ അധ്യക്ഷയ്ക്കു പുറമേ ഡയറകടർ വി.യു. കുര്യാക്കോസ്, സിഐ കെ.കെ. രമണി തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.