സ്‌ഥലംമാറ്റത്തിന് അപേക്ഷിക്കാം
Wednesday, December 7, 2016 3:50 PM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ/സമാന തസ്തികയിൽപ്പെട്ടവരിൽനിന്നും നിലവിൽ ഒഴിവുള്ള തസ്തികകളിലേക്ക് സ്‌ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

14 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് www.transferandpostings.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.