ടാപ്പിംഗ് തൊഴിലാളികൾക്കു പരിശീലനം: പദ്ധതിക്കു 13ന് തുടക്കം
Friday, December 9, 2016 3:59 PM IST
കോട്ടയം: കേന്ദ്രപദ്ധതിപ്രകാരം ചെറുകിട റബർ മേഖലയിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഉദ്ഘാടനം 13നു കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി നിർവഹിക്കും. ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എംപി, നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ചീഫ് പ്രോഗ്രാം ഓഫീസർ വിശാൽ ശർമ, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. അജിത്കുമാർ, കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിംഗ് ഡയറക്ടർ കെ. ബിജു എന്നിവർ പങ്കെടുക്കും. ‘നൈപുണ്യസമ്പന്നമായ ഇന്ത്യ’ എന്ന വീക്ഷണത്തോടെയുള്ള ഈ പദ്ധതി 2016 – 2020 കാലയളവിലാണു വിവിധ തൊഴിൽ മേഖലകളിൽ നടപ്പാക്കുന്നത്. എൻഎസ്ഡിസിയുടെ കീഴിൽ റബർ മേഖലയിലെ നൈപുണ്യ വികസനത്തിനായി രൂപവത്കരിച്ചതാണു റബർ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.