എക്സൈസ് വകുപ്പിന് 143 കോടിയുടെ വരുമാന നഷ്ടം: മന്ത്രി ടി.പി. രാമകൃഷ്ണൻ
എക്സൈസ് വകുപ്പിന് 143 കോടിയുടെ വരുമാന നഷ്ടം: മന്ത്രി ടി.പി. രാമകൃഷ്ണൻ
Saturday, December 10, 2016 3:17 PM IST
കോഴിക്കോട്: നോട്ട് പിൻവലിച്ചതിനെത്തുടർന്നു ബിവറേജസ് കോർപറേഷനും അതുവഴി എക്സൈസ് വകുപ്പിനും 143 കോടി രൂപയുടെ വരുമാനക്കുറവെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ. കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനംചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടു പ്രതിസന്ധി സർവമേഖലയെയും ബാധിച്ചപ്പോൾ എക്സൈസ് വകുപ്പിന്റെ വരുമാനത്തിലും കുറവു വന്നിട്ടുണ്ട്. ഇതിൽ എൺപതു കോടി രൂപ സർക്കാരിനു നികുതിയായി നൽകേണ്ടതാണ്.


എക്സൈസ് ഉദ്യോഗസ്‌ഥർക്ക് ആയുധങ്ങൾ നൽകുന്നതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കും. ലഹരിവസ്തുക്കൾക്കായി റെയ്ഡ് നടത്തുമ്പോൾ സ്വയരക്ഷയ്ക്കുള്ള സംവിധാനം എക്സൈസ് ഉദ്യോഗസ്‌ഥർക്ക് ആവശ്യമാണ്. എന്നാൽ, ഏതുതരം ആയുധങ്ങളെന്നതു വിശദ ചർച്ച നടത്തി തീരുമാനിക്കും– മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.