ഫാ.​മാ​ത്യു ക​രീ​ത്ത​റ​യ്ക്ക് അ​വാ​ർ​ഡ്
ഫാ.​മാ​ത്യു ക​രീ​ത്ത​റ​യ്ക്ക് അ​വാ​ർ​ഡ്
Sunday, January 15, 2017 11:38 AM IST
പാ​​ലാ: വാ​​ർ​ധ​​യി​​ലെ ഹി​​മാ​​ക്ഷ​​ര സാ​​ഹി​​ത്യ​​പ​​രി​​ഷി​​ത്ത് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഡോ.​​എ.​​പി.​​ജെ.​​അ​​ബ്ദു​​ൾ ​ക​​ലാം ഒൗ​​ട്ട് സ്റ്റാ​​ൻ​​ഡിം​​ഗ് പ്രി​​ൻ​​സി​​പ്പ​​ൽ ദേ​​ശീ​​യ അ​​വാ​​ർ​​ഡി​​നു പാ​​ലാ ചാ​​വ​​റ പ​​ബ്ലി​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​​മാ​​ത്യു ക​​രീ​​ത്ത​​റ സി​​എം​ഐ ​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള മൂ​​വാ​​യി​​ര​​ത്തി​​ൽ​​പ​​രം സി​ബി​എ​​സ്ഇ ​​സ്കൂ​​ളു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രി​​ൽ നിന്നാണ് ഫാ.​​മാ​​ത്യു ക​​രീ​​ത്ത​​റയെ അവാർഡി നായി തെ​​ര​​ഞ്ഞെ​​ടു​​ത്ത ത്. 17 ന് ​​ചെ​​ന്നെ​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ മു​​ൻ ത്രി​​പു​​ര ഗ​​വ​​ർ​​ണ​​ർ ഡോ.​​ഡി.​​വൈ.​​പാ​​ട്ടീ​​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.