ജോസഫ് ചോതിരക്കുന്നേലിന്‍റെ 80-ാം ജന്മദിന സമ്മേളനം തോട്ടയ്ക്കാട്ട്
ജോസഫ് ചോതിരക്കുന്നേലിന്‍റെ   80-ാം ജന്മദിന സമ്മേളനം തോട്ടയ്ക്കാട്ട്
Thursday, January 19, 2017 3:15 PM IST
കോ​​ട്ട​​യം:കേ​​ര​​ള പ്രൈ​​വ​​റ്റ് ബാ​​ങ്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ​പ്ര​​സി​​ഡ​​ന്‍​റ് ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ലി​​ന്‍റെ 80-ാം ജ​ന്മ​ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 22നു ​​തോ​​ട്ട​​യ്ക്കാ​​ട് സെ​ന്‍റ് ജോ​​ർ​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ അ​​നു​​മോ​​ദ​​ന​ സ​​മ്മേ​​ള​​നം ചേ​​രും.

വൈ​​കു​​ന്നേ​​രം നാ​​ലി​​നു ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ൻ ​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ, എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, സി.​​എ​​ഫ്. തോ​​മ​​സ്, രാ​​ജു ഏ​​ബ്ര​​ഹാം, റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, എം​​പി​​മാ​​രാ​​യ ജോ​​സ് കെ. ​​മാ​​ണി, ആ​ന്‍റോ ആ​ന്‍റ​​ണി, ജോ​​യി ഏ​​ബ്ര​​ഹാം, ബി​​ഷ​​പ് ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണാ​​ബാ​​സ്, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഫാ. ​​ജോ​​സ് പി. ​​കൊ​​ട്ടാ​​രം, ഫാ. ​​മാ​​ത്യു മ​​റ്റ​​ത്തി​​ൽ, ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​മ്പി​ൽ, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, സാ​​ജു​​പോ​​ൾ, സി.​​കെ. ശ​​ശി​​ധ​​ര​​ൻ, എ​​ൻ. ഹ​​രി തു​​ട​​ങ്ങി വി​​വി​​ധ രാ​ഷ്‌​ട്രീ​യ-​​സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ളും പ്ര​​മു​​ഖ​​രും പ​​ങ്കെ​​ടു​​ക്കും.
30 വ​​ർ​​ഷ​​മാ​​യി സം​​ഘ​​ട​​ന​​യെ ന​​യി​​ക്കു​​ന്ന ജോ​​സ​​ഫ് ചോ​​തി​​ര​​ക്കു​​ന്നേ​​ലി​​ന്‍റെ ജ​ന്മ​ദി​​നം അ​​ദ്ദേ​​ഹം മു​​ൻ​​കൈ​​യെ​​ടു​​ത്തു ന​​ട​​പ്പാ​​ക്കു​​ന്ന കെ​​പി​​ബി​​എ സ്നേ​​ഹ​​വീ​​ട് പ​​ദ്ധ​​തി​യു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​ണു ന​​ട​​ത്തു​​ന്ന​​ത്. അ​​തോ​​ടൊ​​പ്പം മ​​റ്റു​ സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളും ന​ട​പ്പാ​ക്കും. ചോ​​തി​​ര​​ക്കു​​ന്നേ​​ൽ വ​​ർ​​ക്കി ജോ​​സ​​ഫി​​ന്‍റെ​​യും ഏ​​ലി​​യാ​​മ്മ ജോ​​സ​​ഫ് തെ​​ക്കേ​​ക്ക​​ര​​യു​​ടെ​​യും മ​​ക​​നാ​​യി 1936 ജ​​നു​​വ​​രി 21നാ​​യി​​രു​​ന്നു ജ​​ന​​നം.


പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം പ്യാ​​രി ക​മ്പ​​നി​​യി​​ൽ ഉ​​യ​​ർ​​ന്ന ത​​സ്തി​​ക​​യി​​ൽ ജോ​​ലി. 1982ൽ ​​സ്വ​​യം വി​​ര​​മി​​ച്ചു. 1983ൽ ​​സൗ​​ത്ത് ഇ​​ന്ത്യ​​ൻ ഫൈ​​നാ​​ൻ​​സ് എ​​ന്ന പേ​​രി​​ൽ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ടു സ്ഥാ​​പ​​നം ആ​​രം​​ഭി​​ച്ചു. സം​​ഘ​​ട​​ന​​യു​​ടെ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ങ്ങ​​ൾ വ​​ഹി​​ച്ച​​ശേ​​ഷം 1999 മു​​ത​​ൽ സം​​ഘ​​ട​​ന​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കെ.​​കെ. ഗോ​​പു, ഇ.​​പി. ജോ​​സ്, ടി. ​​എ​​സ്. ജോ​​ർ​​ജ്, ജ​​യ​​ച​​ന്ദ്ര​​ൻ മ​​റ്റ​​പ്പ​​ള്ളി, ടി.​​സി. തോ​​മ​​സ്, പി. ​​അ​​നി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.