ശുചിത്വ ബോധവത്കരണ സന്ദേശവുമായി ഇ​ന്‍റ​ർസ്കൂ​ൾ സ്കി​റ്റ് മ​ത്സ​രം ഫെബ്രുവരി 16ന്
Tuesday, January 24, 2017 3:50 PM IST
കൊ​​​ച്ചി: അ​​​പ്പ​​​ർ പ്രൈ​​​മ​​​റി, ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​ൾ​​ക്കി​​ട​​യി​​ൽ ശു​​​ചി​​​ത്വ​ ബോ​​​ധ​​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ഫെ​​ബ്രു​​വ​​രി 16ന് ​​ഷോ​​​ർ​​​ട്ട് സ്കി​​​റ്റ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.
കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യു​​​ടെ യു​​​വ​​​ജ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ യം​​​ഗ് ഇ​​​ന്ത്യ​​​ൻ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​ന്ന് യം​​​ഗ് ഇ​​​ന്ത്യ​​​ൻ​​​സ് കൊ​​​ച്ചി ചാ​​​പ്റ്റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഖി​​​ലേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സ്കി​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ സ്വ​ഛ് ​​ഭാ​​​ര​​​ത് ആ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന സ്കി​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് മി​​​ക​​​ച്ച സ്കി​​​റ്റ് വീ​​​ഡി​​​യോ​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ച് ്ഈ ​​​മാ​​​സം 30 ന​​കം അ​​യ​​ക്ക​​ണം. ഇ​​​തി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​​ന്ന പ​​​ത്തു ടീ​​​മു​​​ക​​​ൾ​​ക്ക് ഫെ​​​ബ്രു​​​വ​​​രി 16നു ​​​ന​​​ട​​​ക്കു​​​ന്ന അ​​​ന്തി​​​മ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0484- 4012300, 9446529836, 9446539836. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യം​​​ഗ് ഇ​​​ന്ത്യ​​​ൻ കൊ​​​ച്ചി ചാ​​​പ്റ്റ​​​ർ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എ.​​​എ​​​സ് പ്രി​​​യ, അ​​​നു​​​രു​​​ദ്ധ ഗ​​​ണേ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.