കേപ്പ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് സീറ്റിൽ 10 ശതമാനം ജീവനക്കാരുടെ മക്കൾക്ക്: കടകംപള്ളി
കേപ്പ് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് സീറ്റിൽ 10 ശതമാനം ജീവനക്കാരുടെ മക്കൾക്ക്: കടകംപള്ളി
Tuesday, January 24, 2017 3:50 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:കേ​​പ്പ് (കോഒാപ്പറേറ്റീവ് അക്കാ ഡമി ഒാഫ് പ്രഫഷണൽ എഡ്യു ക്കേഷൻ) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ നി​​ല​​വി​​ലെ 35 ശ​​ത​​മാ​​നം മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട​​യി​​ൽ 10 ശ​​ത​​മാ​​നം സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ക്ക​​ൾ​​ക്കാ​​യി മാ​​റ്റി​​വ​​യ്ക്കു​​മെ​​ന്ന് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

കേ​​​പ്പി​​​നു കീ​​​ഴി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ മെ​​​രി​​​റ്റ് സീ​​​റ്റ് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 60 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തും. എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട 15ൽ ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​യ്ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. നി​​ല​​വി​​ലെ ഫീ​​സ് ഘ​​ട​​ന​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​ല്ല.

എം​​ടെ​​ക് കോ​​ഴ്സു​​ക​​ളു​​ടെ ഫീ​​സ് ഘ​​ട​​ന പു​​നഃ​​രി​​ശോ​​ധി​​ക്കും. പ്ര​​ധാ​​ന​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളെ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യും ചി​​ല ബ്രാ​​ഞ്ചു​​ക​​ളെ സെ​​ന്‍റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സാ​​യും ഉ​​യ​​ർ​​ത്തും.

ഒ​​മ്പ​​ത് എ​​ൻ​​ജി​​നി​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലാ​​യി 11,000-ൽ ​​അ​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണു പ​​ഠി​​ക്കു​​ന്ന​​ത്. 1500 ഓ​​ളം ജീ​​വ​​ന​​ക്കാ​​രു​​ണ്ട്. സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ന്‍റെ​​യും സ​​ർ​​ക്കാ​​രി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ സ​​ർ​​ക്കാ​​ർ നി​​ശ്ച​​യി​​ക്കു​​ന്ന ഫീ​​സാ​​ണ് ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഈ​​ടാ​​ക്കു​​ന്ന​​ത്. എ​​ഐ​​സി​​ടി നി​​ർ​​ദേ​​ശി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല സൗ​​ക​​ര്യ​​ങ്ങ​​ൾ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ട്. 50 കോ​​ടി രൂ​​പ​​യു​​ടെ ലോ​​ക​​ബാ​​ങ്ക് സ​​ഹാ​​യം അ​​ഞ്ചു കോ​​ള​​ജു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.