രണ്ടരവർഷം മുന്പ് കാണാതായ സ്കൂട്ടർ തോട്ടിലെ ചെളിയിൽ
രണ്ടരവർഷം മുന്പ് കാണാതായ സ്കൂട്ടർ തോട്ടിലെ ചെളിയിൽ
Friday, February 17, 2017 4:18 PM IST
കു​മ​ര​കം: മോ​ഷ​ണം​പോ​യ​താ​യി ര​ണ്ട​ര​വ​ർ​ഷം മു​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെങ്കിലും കണ്ടുകിട്ടാതിരുന്ന സ്കൂട്ടർ ഇ​ന്ന​ലെ വെ​ള്ളം വ​റ്റി​യു​ണ​ങ്ങി​യ തോ​ട്ടി​ലെ ചെ​ളി​ക്ക​ടി​യി​ൽ​നി​ന്നു ലഭിച്ചു. കു​മ​ര​കം ഒ​ന്നാം​വാ​ർ​ഡി​ൽ ച​ക്രം​പ​ടി​ക്കു സ​മീ​പം പു​ളി​മൂ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ബ​ജാ​ജ് ക്രി​സ്റ്റ​ൽ സ്കൂ​ട്ട​റാ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ൽ കാ​ണ​പ്പെ​ട്ട​ത്.

2014 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​ത്രി​യി​ൽ കെ​എ​ൽ-05-​എ​എ 3769 ര​ജി​സ്റ്റ​ർ ന​ന്പ​റി​ലും ചു​വ​പ്പു നി​റ​ത്തി​ലും ഉ​ള്ള സ്കൂ​ട്ട​ർ കാ​ണാ​താ​യി​യെ​ന്നാ​ണ് കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നു ഫ​ലം ഉ​ണ്ടാ​യി​ല്ല.

വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ അ​യ​ൽ​വീ​ട്ടി​ലെ മു​റ്റ​ത്തു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ. സ്കൂ​ട്ട​ർ സൂ​ക്ഷി​ച്ചി​രു​ന്ന വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം സ്കൂ​ട്ട​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണു ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ആ​ശാ​രി​മ​റ്റം കോ​ള​നി​യി​ലെ ആം​ഗ​ൻ​വാ​ടി​ക്കു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് ഇ​ടത്തോ​ട്ടി​ൽ സ്കൂ​ട്ട​ർ ക​ണ്ട​ത്.

ചെ​ളി​ക്ക​ടി​യി​ൽ താ​ഴ്ന്നു​കി​ട​ന്ന സ്കൂ​ട്ട​റി​ന്‍റെ ഗ്ലാ​സും സൈ​ല​ൻ​സ​റും മാ​ത്ര​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്കൂ​ട്ട​ർ ക​ര​യ്ക്കെ​ടു​ത്തെ​ങ്കി​ലും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അവസ്ഥയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.